NEWS UPDATE

6/recent/ticker-posts

ഓപ്പോ റെനോ 5 പ്രോ + 5 ജി ചൈനയിൽ അവതരിപ്പിച്ചു

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റെനോ 5 പ്രോ + 5 ജി ചൈനയിൽ അവതരിപ്പിച്ചു. അടുത്തിടെ അവതരിപ്പിച്ച ഓപ്പോ റെനോ 5, ഓപ്പോ റെനോ 5 പ്രോ സീരീസിലെ പ്രീമിയം ഓഫറായി വരുന്ന ഈ പുതിയ മോഡലിന്റെ പ്രധാന സവിശേഷത സോണി IMX766 പ്രൈമറി ക്യാമറയാണ്.[www.malabarflash.com]

ഓപ്പോ റെനോ 5 പ്രോ + 5 ജിക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് കരുത്തേകുന്നത്. ഓപ്പോ റെനോ 5 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ ഉൾപ്പെടുന്ന എക്സ്പിരിയൻസ് നൽകുന്നുണ്ട്. 12 ജിബി റാം ഉള്ള ഈ റെനോ 5 പ്രോയിൽഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ അവതരിപ്പിക്കുന്നുണ്ട്.

ഓപ്പോ റെനോ 5 പ്രോ + 5 ജി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,999 (ഏകദേശം 45,000 രൂപ) വിലയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 4,499 (ഏകദേശം 50,700 രൂപ) വിലയുമാണ് വരുന്നത്. 12 ജിബി + 256 ജിബി കോൺഫിഗറേഷനുമായി ഓപ്പോ സി‌എൻ‌വൈ 4,499 ൽ ഒരു സ്പെഷ്യൽ എഡിഷൻ ഓപ്പോ റെനോ 5 പ്രോ + 5 ജി പുറത്തിറക്കാൻ ഓപ്പോ ഗ്രാഫിക് ആർട്ടിസ്റ്റ് ജോഷ്വ വിഡെസുമായി സഹകരിച്ചു. ഓപ്പോ റെനോ 5 പ്രോ + മോഡലുകൾ ഡിസംബർ 29 മുതൽ ചൈനയിൽ ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വിൽപ്പനയ്‌ക്കെത്തും. പ്രത്യേക എഡിഷൻ ജനുവരി 18 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകുകയും ജനുവരി 22 ന് വിൽപ്പന ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഓപ്പോ റെനോ 5 പ്രോ + 5 ജി ആൻഡ്രോയിഡ് 11 കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഡ്യുവൽ സിം 11.1ൽ പ്രവർത്തിക്കുന്നു. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോയും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലേയിൽ 402 പിപി പിക്സൽ ഡെൻസിറ്റി ഉണ്ട്. കൂടാതെ, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉൾപ്പെടുന്നു. 8 ജിബി അല്ലെങ്കിൽ 12 ജിബി റാമിനൊപ്പം ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറും ഈ ഫോണിനുണ്ട്.

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന ഓപ്പോ റെനോ 5 പ്രോ + 5 ജിയിൽ എഫ് / 1.8 ലെൻസ് വരുന്ന 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസറും എഫ് / 2.2 ലെൻസ് വരുന്ന 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾക്കൊള്ളുന്നു. ക്യാമറയിൽ 13 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ, എഫ് / 2.4 അപ്പേർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. ഓപ്പോ റെനോ 5 പ്രോ + 5 ജിയുടെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസർ വരുന്നു, ഒപ്പം എഫ് / 2.4 ലെൻസുള്ള 81 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (എഫ്ഒവി) ഉണ്ട്.

128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്നുണ്ടെങ്കിലും രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യുവാൻ കഴിയില്ല. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, കളർ ടെമ്പറേച്ചർ സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന റെനോ 5 പ്രോ + 5 ജിയിൽ ഓപ്പോ 4,500 എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു. 184 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.

Post a Comment

0 Comments