NEWS UPDATE

6/recent/ticker-posts

ക​ഞ്ചാ​വ്, എ​ൽ​എ​സ്ഡി, ഹെ​റോ​യി​ന്‍.., വാ​ഗ​മ​ണ്ണി​ൽ നി​ശാ​പാ​ർ​ട്ടി; സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 60 പേ​ർ പി​ടി​യി​ൽ

തൊടുപുഴ: ഇടുക്കി വാഗമണ്ണിലെ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട. അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. എല്‍.എസ്.ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്.[www.malabarflash.com]


ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

റിസോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ പാര്‍ട്ടി നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ്, എല്‍.എസ്.ഡി., ഹെറോയ്ന്‍, കഞ്ചാവ് ഗം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമ-സീരിയല്‍ രംഗവുമായി ബന്ധമുള്ളവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന. റെയ്ഡ് തുടരുകയാണ്.

Post a Comment

0 Comments