അവസാന റിപ്പോര്‍ട്ട് പ്രകാരം 77.86 ശതമാനമാണ് പോളിംഗ്. മലപ്പുറം- 78.46, കോഴിക്കോട്- 78.31, കണ്ണൂര്‍- 77.88, കാസര്‍കോട്- 76.57 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.
വോട്ടെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്ന് പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ലീഗിന്റെ രാഷ്ട്രീയ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു ദൂര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്നും യു ഡി എഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് എല്‍ ഡി എഫ് തരംഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
യു ഡി എഫ് മലബാറില്‍ തൂത്തുവാരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചു. വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെല്ലാം പ്രതികരിച്ചത്.
89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്.
0 Comments