NEWS UPDATE

6/recent/ticker-posts

ടെലിവിഷൻ താരം ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ഹിന്ദി ടെലിവിഷൻ താരം ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സിയിൽ കഴിയുമ്പോഴായിരുന്നു മരണം. 34 വയസ്സായിരുന്നു.[www.malabarflash.com]

കഴിഞ്ഞ ഒരാഴ്ചയായി ദിവ്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന് അധികൃതർ പറയുന്നു. രക്തസമ്മര്‍ദ്ദം കൂടുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.

ഒരു കോമഡി പരിപാടിയുടെ ഷൂട്ടിങിനിടെയാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നവംബര്‍ 28ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തിരുന്നു.

ദിവ്യയുടെ വിയോഗം സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. യേ റിഷ്താ ക്യാ കെഹ്‍ല്‍താ ഹെ, സന്‍സ്കാര്‍, ഉഡാന്‍, ജീത് ഗയി തോ പിയാ, വിഷ്, സന്‍സാരെ സബ്കോ പ്രീതോ തുടങ്ങിയവയാണ് ദിവ്യ ചെയ്ത പ്രധാന ടെലിവിഷന്‍ ഷോകള്‍.

Post a Comment

0 Comments