NEWS UPDATE

6/recent/ticker-posts

വാക്‌സിനെടുത്ത ഹരിയാന ആഭ്യന്തര മന്ത്രിക്ക് കോവിഡ്

ചണ്ഡിഗഡ്: പരീക്ഷണത്തിന്റെ ഭാഗമായി കോവിഡ് വാക്‌സിനെടുത്ത ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിന് കോവിഡ് . നവംബര്‍ 20ന് മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി കോ വാക്‌സിന്‍ സ്വീകരിച്ചിരുന്നത്.വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കകമാണ് രോഗബാധ.[www.malabarflash.com]


തുടര്‍ന്ന് മന്ത്രിയെ അംബാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. 

ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.



Post a Comment

0 Comments