ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും. അബ്ദുലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
സംഗമത്തിന്റെ ഭാഗമായി കേരളാ മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളിലും എസ് ജെ എം, എസ് എം എ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മദ്‌റസകളിലും മഹല്ലുകളിലും ഖത്മുല്‍ ഖുര്‍ആന്‍, യാസീന്‍, ഇഖ്‌ലാസ്, തഹ്‌ലീല്‍ സമര്‍പ്പണം നടത്തും.
ചെയര്‍മാന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കണ്‍ട്രോള്‍ ബോര്‍ഡ് യോഗം സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പരിപാടികള്‍ വിശദീകരിച്ചു. സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
അനുസ്മരണ പരിപാടിയുടെ നടത്തിപ്പിന് വി സി അബ്ദുല്ല സഅദി ചെയര്‍മാനും അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന കണ്‍വീനറും അബ്ദുറഹ്മാന്‍ ഹാജി ബഹറൈന്‍ ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു. ഔഫിന്റെ കേസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരളാ മുസ്‌ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അബ്ദുറഹ്മാന്‍ ഔഫിന്റെ പേരില്‍ യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
0 Comments