NEWS UPDATE

6/recent/ticker-posts

ബി.ജെ.പിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്​ണൻ സിറ്റിങ്​ സീറ്റിൽ തോറ്റു

തൃശൂര്‍: കോര്‍പറേഷനിലെ ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ബി ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടന്‍കുളങ്ങര വാര്‍ഡില്‍ യു ഡി എഫിലെ സുരേഷാണ് ഗോപാലകൃഷ്ണനെ മുട്ടുകുത്തിച്ചത്.[www.malabarflash.com] 

കോര്‍പറേഷനില്‍ എല്‍ ഡി എഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റല്‍ വോട്ടുകളിലടക്കം തുടക്കം മുതല്‍ ബി ജെ പിയുടെ സിറ്റിംഗ് വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പിന്നിലാകുകയായിരുന്നു. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.

Post a Comment

0 Comments