നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പോലിസ് ആണ് കേസടുത്തത്. കോണ്‍ഗ്രസ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍, എന്‍സിഎച്ച്ആര്‍ഒ, സിപിഎം പ്രാദേശിക നേതൃത്വം തുടങ്ങിയവര്‍ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.
നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിനു പിന്നാലെയാണ് നഗരസഭാ മന്ദിരത്തില്‍ ബിജെപി/ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം എന്നെഴുതി ബാനറും മോദിയുടെ ഫോട്ടോ പതിച്ച ബാനറും തൂക്കിയത്. ജയ് ശ്രീറാം എന്നെഴുതിയ ബാനറില്‍ ശിവജിയുടെ ചിത്രവുമുണ്ടായിരുന്നു.
നിയമത്തെവെല്ലുവിളിച്ച് ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
0 Comments