NEWS UPDATE

6/recent/ticker-posts

ആയിരങ്ങളുടെ അന്ത്യാഞ്ജലി; അബ്ദുര്‍ റഹ് മാന്‍ ഔഫിന്റെ മൃതദേഹം ഖബറടക്കി

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കുത്തേററ് മരിച്ച കാഞ്ഞങ്ങട് കല്ലുരാവിയിലെ അബ്ദുര്‍ റഹ് മാന്‍ ഔഫിന്റെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഖബറടക്കി.[www.malabarflash.com] 

സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് മൃതദേഹം കാണാനായി എത്തിയത്. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഔഫ് കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള യൂത്ത് ലീഗ് പ്രാദേശിക നേതാവായ പ്രതി ഇര്‍ശാദില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ. ഇപ്പോള്‍ മംഗുളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുളള ഇര്‍ശാദിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്നും പൊലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഔഫിന്റെ മൃതദേഹം കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് എത്തിച്ചു. എസ് വൈ എസ് പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുര്‍ റഹ് മാന്‍ ഔഫിന് പരിയാരത്ത് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ആശുപത്രിയിലും വീട്ടിലുമായി സുന്നി നേതാക്കളുടെ നിര തന്നെ എത്തിയുരുന്നു.

പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ എം പി പി കരുണാകരന്‍, ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ പി സതീഷ് ചന്ദ്രന്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് തുടങ്ങി നിരവധി സി പി എം-ഐ എന്‍ എല്‍ തുടങ്ങിയ എല്‍ ഡി എഫ് നേതാക്കളുടെ അകമ്പടിയോടെ കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, അലാമിപള്ളി, പുതിയകോട്ട, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് എന്നീ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു.
7:30 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നൂറ് കണക്കിന് പേര്‍ വീട്ടിലും മൃതദേഹം ഒരു നോക്ക് കാണാനെത്തിയിരുന്നു. പൊതുദര്‍ശനത്തിന് ശേഷം കാഞ്ഞങ്ങാട് പഴയ കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

0 Comments