NEWS UPDATE

6/recent/ticker-posts

കേബിൾ ടിവി ശൃംഖല വഴി മരുന്നും നിത്യോപയോഗ സാധനങ്ങളും വീടുകളിലെത്തിക്കും: സി.സി.എൻ

കാഞ്ഞങ്ങാട്: ചുരുങ്ങിയ ചെലവിൽ കേബിൾ ടിവി ശൃംഖല വഴി ജീവൻരക്ഷാ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുമെന്ന് ജില്ലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കമ്പനിയായ കൊളീഗ്സ് കേബിൾ പ്രൈവറ്റ് ലിമിറ്റഡിന്റെ വാർഷിക ജനറൽ ബോഡിയോഗം അറിയിച്ചു.[www.malabarflash.com]


ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞനിരക്കിൽ എത്തിക്കുന്ന കൺസ്യൂമർ സ്റ്റോർ എന്ന അനുബന്ധ ബിസിനസ് രംഗത്തേക്ക് കൂടി കേബിൾ ടിവി ശൃംഖലയെ ഉപയോഗപ്പെടുത്തുമെന്ന് യോഗം അറിയിച്ചു.

2021 ഓടുകൂടി ആദ്യഘട്ടത്തിൽ ജില്ലയിൽ പദ്ധതി നടപ്പിലാക്കും. തുടർന്ന് സി.ഒ.എയെ സംഘടനാ സംവിധാനം വഴി സംസ്ഥാനത്തെ 25 ലക്ഷം ഉപഭോക്താക്കൾക്കും പ്രയോജനപ്പെടും വിധം കൺസ്യൂമർ പ്ലോട്ടുകളുടെ എണ്ണം വ്യാപിപ്പിക്കും. ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ഡിപ്പോ തുടങ്ങുകയും ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ കോർത്തിണക്കി മറ്റാർക്കും നൽകാൻ കഴിയാത്ത വിലക്കുറവിൽ ഗുണമേന്മയോടുകൂടി സാധനങ്ങൾ വീടുകളിലേക്ക് ഓപ്പറേറ്റർമാർ മുഖാന്തരം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചെയർമാൻ കെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. കെ.പ്രദീപ് കുമാർ വരവ് ചെലവ് കണക്കുകളും മാനേജിംഗ് ഡയറക്ടർ ടി.വി മോഹനൻ റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് ചെയർമാൻ ഷുക്കൂർ കോളിക്കര, സി.ഒ.എ സംസ്ഥാന സമിതി അംഗം സതീഷ് കെ. പാക്കം,ജില്ലാ പ്രസിഡന്റ് എം. മനോജ്കുമാർ,സെക്രട്ടറി എം.ആർ അജയൻ എന്നിവർ സംസാരിച്ചു. പി.ഗോപകുമാർ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments