ചെറുവത്തൂർ: പുതുവർഷത്തിൽ ചെറുവത്തൂരിന് സഹകരണാശുപത്രി. ആരോഗ്യമേഖലയിൽ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിമിരി സർവിസ് സഹകരണ ബാങ്കാണ് ആശുപത്രി ആരംഭിക്കുന്നത്.[www.malabarflash.com]
ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ചെറുവത്തൂർ കോഓപറേറ്റിവ് ഹെൽത്ത് കെയർ പുതുവർഷാരംഭത്തിൽ പ്രവർത്തനം തുടങ്ങും.
എല്ലാ വിഭാഗത്തിലുംപെട്ട ആധുനിക ഡോക്ടർമാരുടെ സേവനം, മെഡിക്കൽ ലബോറട്ടറി, മികച്ച പരിശീലനം നേടിയ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സേവനം, മിതമായ നിരക്കിൽ മരുന്ന് വിൽപന നടത്തുന്ന നീതി- ജൻ ഔഷധി മെഡിക്കൽ കടകൾ, ആധുനിക പരിശോധനാ സംവിധാനങ്ങൾ എന്നിവ ഒരുക്കും.
പാക്കനാർ ടാക്കീസിന് സമീപത്തെ കെട്ടിടത്തിലാണ് ഹെൽത്ത് കെയർ ഒരുങ്ങുന്നത്. ആംബുലൻസ്, മരുന്ന് കടകൾ എന്നിവ നേരത്തേ ആരംഭിച്ച് തിമിരി സർവിസ് സഹകരണ ആശുപത്രി ആരോഗ്യമേഖലയിൽ ചുവടുറപ്പിച്ചിരുന്നു.
0 Comments