അതിയന്നൂര്‍ പോങ്ങില്‍ സ്വദേശി രാജന് (47), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. രാജൻ തിങ്കളാഴ്ച പുലർച്ചയാണു മരിച്ചത്. വൈകിട്ട് രാജന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാർത്തയും എത്തുന്നത്.
ആത്മഹത്യക്കുറ്റത്തിന് രാജനും ഭാര്യ അന്പിളിക്കുമെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുടില്‍ കെട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന രാജന് അവിടം ഒഴിയണമെന്ന കോടതി വിധി നടപ്പാക്കാനാണ് അഡ്വക്കറ്റ് കമ്മീഷന് പോലീസുമായി ഇക്കഴിഞ്ഞ 22 ന് സ്ഥലത്തെത്തിയത്.
ഇതിനിടെ രാജന് വീടിനകത്തു കയറി പട്രോളുമായി പുറത്തെത്തി അന്പിളിയെയും ചേര്‍ത്ത് നിര്‍ത്തി ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു.
രാജനും കുടുംബവും താമസിച്ചിരുന്ന വീടിനു സമീപത്തു തന്നെ തിങ്കളാഴ്ച സംസ്കാര ചടങ്ങുകളും നടന്നു. സംഭവത്തിനു ശേഷം മിനിറ്റുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ എത്തിയെങ്കിലും രാജനെയും അന്പിളിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയിരുന്നു.
അതേ സമയം, ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു രാജന്റെ ഉദ്ദേശ്യമെന്ന് ബന്ധുക്കള്‍ പറയുന്നു. ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത് പോലീസാണെന്നും ആരോപണമുണ്ട്.
അതേ സമയം, ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു രാജന്റെ ഉദ്ദേശ്യമെന്ന് ബന്ധുക്കള്‍ പറയുന്നു. ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത് പോലീസാണെന്നും ആരോപണമുണ്ട്.
0 Comments