NEWS UPDATE

6/recent/ticker-posts

വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചു; തുര്‍ക്കിയില്‍ നിരവധി കോവിഡ് രോഗികള്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കോവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്. തെക്കുകിഴക്കന്‍ ഗാസിയാന്‍തേപ് പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.[www.malabarflash.com]


സങ്കോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ സി യുവിലെ ഓക്‌സിജന്‍ മെഷീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും അടക്കം അമ്പതിലേറെ പേര്‍ക്ക് പരുക്കുണ്ട്. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് രോഗികളെ മാറ്റുമ്പോഴാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments