ദില്ലി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഝാർഖണ്ഡിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായി പാക് ഏജൻസിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അബ്ദുൾ മജീദ് കുട്ടിക്കെതിരെ കേസ് നിലവിലുണ്ട്. ഝാർഖണ്ഡിലെ ജംഷഡ്‌പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
0 Comments