NEWS UPDATE

6/recent/ticker-posts

മുക്കു പണ്ടം തട്ടിപ്പ്​: പ്രതി ചേർത്ത അപ്രൈസൻ കുളത്തിൽ മരിച്ച നിലയിൽ

പ​യ​മ്പ്ര: മു​ക്കു​പ​ണ്ടം പ​ണ​യം ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത അ​പ്രൈ​സ​ർ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​യ​മ്പ്ര ച​ന്ദ്രാ​ല​യ​ത്തി​ൽ സി. ​ച​ന്ദ്ര​നെ (69)യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പൊ​തു​കു​ള​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.[www.malabarflash.com]

ഏ​റെ കാ​ല​മാ​യി പി.​എം. താ​ജ് റോ​ഡി​ലെ യൂ​നി​യ​ൻ ബാ​ങ്കി​ലെ അ​പ്രൈ​സ​റാ​ണ് ച​ന്ദ്ര​ൻ. രാ​വി​ലെ കു​ള​ത്തി​നു സ​മീ​പ​ത്തു​കൂ​ടെ പോ​യ​വ​രാ​ണ് ച​ന്ദ്ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചേ​വാ​യൂ​ർ പോലീ​സിെന്റെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പി.​എം. താ​ജ്​ റോ​ഡി​ലെ യൂ​നി​യ​ൻ ബാ​ങ്ക്​ ശാ​ഖ​യി​ൽ വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ച് 1.69കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്ത യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. 5.6 കി​ലോ മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു പ​ണ​യം​വെ​ച്ച​ത്. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തി​നാ​ൽ ച​ന്ദ്ര​നെ ക​ഴി​ഞ്ഞ ദി​വ​സം പോലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​യ​മ്പ്ര​യി​ലെ വീ​ട്ടി​ലും പോലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ച​ന്ദ്ര​ൻ ചി​ല സു​ഹൃ​ത്തു​ക്ക​ളോ​ട് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വ​യ​നാ​ട് മ​ണ​വ​യ​ൽ അ​ങ്ങാ​ടി​ശ്ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ൽ കെ.​കെ. ബി​ന്ദു​വി​നെ (43) നേ​ര​ത്തേ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. വാ​ർ​ഷി​ക ഓ​ഡി​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്. ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത മൂ​ക്കു​പ​ണ്ടം പോലീസ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ബാ​ങ്കിന്റെ  പ​രാ​തി പ്ര​കാ​രം ഒ​മ്പ​തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ദി​ര​യാ​ണ്​ ച​ന്ദ്രന്റെ  ഭാ​ര്യ. മ​ക്ക​ൾ: അ​ജി​ലാ​ൽ, വി​ജി​ലാ​ൽ, പ​രേ​ത​യാ​യ ഷി​ജി. മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, ജി​ജി​ന, ഗീ​തു.

Post a Comment

0 Comments