എഴുത്തു പരീക്ഷയ്ക്കു ശേഷം പ്രായോഗിക പരീക്ഷയുടെ തയാറെടുപ്പിന് ഒരാഴ്ചത്തെ സമയം നൽകണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പൊതു പരീക്ഷകൾക്കുള്ള മാർഗ നിർദേശത്തിൽ പറയുന്നു.
മാർച്ച് 17ന് ആരംഭിക്കുന്ന പൊതു പരീക്ഷയ്ക്കായുള്ള ഓണ്ലൈൻ പഠനത്തിൽ എല്ലാ പാഠഭാഗങ്ങളും ഉൾപ്പെടുത്തും. ഇവ ജനുവരി 31നകം പൂർത്തീകരിക്കണം. ജനുവരി ഒന്നു മുതൽ 10, 12 ക്ലാസുകളുലെ കുട്ടികൾ രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളിൽ എത്തണം.

ഹെഡ്മാസ്റ്റർ- പ്രിൻസിപ്പൽ സ്കൂളിന്റെ സാഹചര്യം അനുസരിച്ചു ക്രമീകരണം നടത്തണം. ജനുവരി ഒന്നു മുതൽ മാർച്ച് 16 വരെ കുട്ടികൾക്ക് ക്ലാസ് റൂം പഠനത്തിന് അവസരം ഒരുക്കണം. ഏതെല്ലാം പാഠങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു സ്കൂളുകളെ ഡിസസംബർ 31നകം അറിയിക്കണം. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ആവശ്യാനുസരണം ചോദ്യങ്ങൾ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരം ഒരുക്കും വിധം അധിക ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തണം. ഇവ വായിച്ചു മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. അതിനാൽ സമാശ്വാസ സമയം (കൂൾ ടൈം) വർധിപ്പിക്കും.
മാതൃകാ ചോദ്യപേപ്പറുകൾ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ കൂട്ടികൾക്കു ലഭ്യമാക്കും. മാതൃകാ പരീക്ഷ നടത്തും. സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കൃത്യമായ ധാരണ രക്ഷിതാക്കളിൽ എത്തിക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം സ്കൂളുകളിൽ വിളിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ ആവശ്യമായ സാഹചര്യത്തിൽ പ്രത്യേക മാർഗ നിർദേശം നൽകും.
വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളികവുമായ പഠന പ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തുകയും വേണം. വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തെളിവുകൾ, യൂണിറ്റ് വിലയിരുത്തലുകൾ, സ്കോറുകൾ എന്നിവ പരിഗണിക്കണം. എല്ലാ തലങ്ങളിലും യോഗങ്ങൾ വിളിച്ച് മോണറ്ററിംഗും അക്കാദമിക് പിന്തുണാ സംവിധാനവും ഉറപ്പു വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

0 Comments