തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട്, തലോറ വാർഡുകൾ അതിസുരക്ഷ വാർഡുകളാക്കണമെന്ന് ഹൈകോടതി. യു.ഡി.എഫ് സ്ഥാനാർഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. സ്ഥാനാർഥികളായ പി. സാജിദ ടീച്ചർ (ആറാം വാർഡ്), കെ.വി. മുഹമ്മദ് കുഞ്ഞി (അഞ്ചാം വാർഡ്) എന്നിവരാണ് റിട്ട് ഹരജി സമർപ്പിച്ചത്.[www.malabarflash.com]
ഇത് പരിഗണിച്ച കോടതി, വാർഡുകൾ ഹൈ സെൻസിറ്റിവ് വാർഡുകളാക്കാൻ ജില്ല വരണാധികാരി കൂടിയായ കണ്ണൂർ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽപെട്ടതാണ് കാഞ്ഞിരങ്ങാട്, തലോറ വാർഡുകൾ. ബൂത്തുകളിൽ പൊലീസ് സുരക്ഷയൊരുക്കാനും വെബ് കാമറ നിരീക്ഷണം ഏർപ്പെടുത്താനും ഉത്തരവിട്ടു.
0 Comments