ചോദ്യം ചെയ്യലില്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സി എം രവീന്ദ്രന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന ഇഡി വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ ഇ.ഡി കൂടുതല്‍ സമയം തടഞ്ഞുവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. ചോദ്യംചെയ്യുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി അപക്വമാണെന്നും നിലനില്‍ക്കുന്നതല്ലെന്നും എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റും വാദിച്ചു. ഇരുപക്ഷത്തിന്റെ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി വിധിപറയാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ രവീന്ദ്രന്‍ ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു.

0 Comments