കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ സിപിഎമ്മെന്ന് ലീഗ് ആരോപിച്ചു. കുരിയാടിത്താഴെ കണ്ണങ്കണ്ടി കുഞ്ഞുമുഹമ്മദിൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും വാഹനത്തിൻ്റെ ചില്ലുകളും തകർത്തു.[www.malabarflash.com]
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാർത്ഥി ഉൾപ്പെടെ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യുഡിഎഫ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്നും പരാതിയുണ്ട്.
0 Comments