NEWS UPDATE

6/recent/ticker-posts

ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു

ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു. ചിറ്റാമ്പാറ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.[www.malabarflash.com]


തോട്ടം ഉടമ ഒളിവിലാണ്. തോട്ടം ഉടമയുടെ പേരിൽ ലൈസൻസുള്ള തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അബദ്ധത്തിൽ വെടിവെച്ചതാണെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Post a Comment

0 Comments