ദുബൈ: യു എ ഇ യുടെ ഓരോ ദേശീയ ദിനം എത്തുമ്പോഴും പ്രവാസികളുടെയും സ്വദേശികളുടെയും മനസ്സിലോടിയെത്തുന്ന ഒരു ചിത്രമുണ്ട്. കാസറകോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ ഹത്ബൂറിന്റെ വാഹനാലങ്കാരക്കാഴ്ച്ച.[www.malabarflash.com]
ഇത്തവണ ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞു എന്നതാണ് വലിയ പ്രത്യേകത. പോലീസ് മേധാവികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയാണ് ഇഖ്‌ബാൽ ഈ ദേശീയ ദിനം ആഘോഷിച്ചത്.
ഇത്തവണ ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞു എന്നതാണ് വലിയ പ്രത്യേകത. പോലീസ് മേധാവികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയാണ് ഇഖ്‌ബാൽ ഈ ദേശീയ ദിനം ആഘോഷിച്ചത്.
12 വർഷമായി വ്യത്യസ്ത വാഹനങ്ങളിൽ ഇഖ്ബാൽ കൗതുകം തീർക്കുന്നു.
ഇത്തവണ ഇഖ്ബാൽ കൈയ്യൊപിനായി തയ്യാറായിരിക്കുന്നത് വാഹനങ്ങളിലെ രാജാവ് റോൾ സ് റോയിസ് കൊളിനീംഗ് ആണ്. ശൈഖ് ഹംദാനും ഒട്ടകവും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
ശൈഖ് ഹംദാനെ തെരഞ്ഞെടുക്കുവാൻ പ്രത്യേക കാരണവുമുണ്ട്. ഇഖ്ബാൽ പറയുന്നത് ഇങ്ങനെ, ആരോഗ്യ രംഗത്തായാലും സ്പോർട്സ് രംഗത്തായാലും മത സംസ്കാരിക രംഗത്തായാലും ശൈഖ് ഹംദാന്റെ ചുറുചുറുക്ക് ഒന്ന് വേറെ തന്നെയാണ്. യുവാക്കൾക്ക് മാതൃകയാണ് ശൈഖ് ഹംദാൻ . ഒട്ടകങ്ങളുടെ തോഴൻ കൂടിയാണ് ശൈഖ് ഹംദാൻ . ഒട്ടകവും ശൈഖ് ഹംദാനും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം അലങ്കരിച്ചിരിക്കുന്നത്.
ദേശീയദിന ക്കാഴ്ചയിൽ മലയാളികളുടെ പ്രഥമ സാന്നിദ്ധ്യമായിരുന്നു ഇഖ്ബാൽ ഹത് ബുർ. യു എ ഇ യുടെ മരുമകനാണ് ഇഖ്ബാൽ. ഇഖ്ബാൽ വാഹന അലങ്കാരം കൊണ്ട് മാത്രമല്ല ശ്രദ്ധേയൻ. പല ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നു. അതിലൊന്നാണ് ബേക്കലിൽ നടത്തിവരുന്ന മഹർ എന്ന സമൂഹ വിവാഹം. ധാരാളം പേരുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിച്ചു. നാട്ടിലുള്ള പല പദ്ധതി കൾക്കും സ്ഥാപനങ്ങൾക്കും തന്നെക്കൊണ്ടാവും വിധം സഹായങ്ങൾ ചെയ്ത് വരുന്നു.
യു.എ ഇ ലോകത്തിന് മാതൃകയാവുന്നത് അനുഭവിച്ച് കൊണ്ടിരിക്കുന്ന ഇഖ്ബാൽ പറയുന്നത്. ഈ രാജ്യത്തെപ്പോലെയാവാൻ ഒരു രാജ്യത്തിനും കഴിയില്ല. ജാതി മത ഭേദമില്ലാതെ ഒരു ലോകം എന്ന വിശാല കാഴ്ചപ്പാട് മാത്രം മതി ഈ രാജ്യത്തെ നെഞ്ചിലേറ്റാൻ. ഈ രാജ്യത്തിന്റെ വളർച്ചയിൽ ഹൃദയം ചേർത്ത് വെച്ച് ഇഖ്ബാൽ പതിവ് പോലെ ഇത്രയും പറഞ്ഞ് നിർത്തി. ഈ രാജ്യം എന്റെ എല്ലാമാണ് എല്ലാം. ഈ രാജ്യത്തെ ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തിനായി പ്രാത്ഥിന്നു.
0 Comments