NEWS UPDATE

6/recent/ticker-posts

ജിദ്ദയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

ജിദ്ദ: സഊദിയില്‍ ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലയാളി കുത്തേറ്റു മരിച്ചു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

 മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശിയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. അസീസിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു മലയാളിക്കും ബംഗ്ലാദേശ് സ്വദേശിക്കും പരുക്കേറ്റിട്ടഉണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്.

Post a Comment

0 Comments