ദേളി: വിജ്ഞാനത്തിലും ആത്മീയതയിലും ആരാധനയിലും മഹത്ത്വങ്ങളുടെ ഉന്നതികളെല്ലാം ഒത്തുകൂടിയ അത്യപൂര്‍വ്വം പണ്ഡിത സ്രേഷ്ഠരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസിലിയാര്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]
സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുട സമാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഅദിയ്യയുടെ സ്ഥാപകരും ശില്‍പ്പികളുമായ ഇരുവരുടെയും ജീവിതം സമകാലികര്‍ക്ക് മാത്രമല്ല വരും തലമുറക്ക് കൂടി വലിയ പാഠമാണ്. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ജീവിതം ഒരു വിസ്മയം തന്നെയായിരുന്നു.
മഹോന്നതനായ സയ്യിദ് എന്നതിലുപരി അറിവിന്റെ ആഴമറിഞ്ഞ ആലിമും അതീവ സൂക്ഷമത പുലര്‍ത്തിയ ആബിദുമായിരുന്നു തങ്ങള്‍. വിജ്ഞാന ആത്മീയ മേഖലകളില്‍ ഏറെ പ്രശോഭിച്ച നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സമയത്തിന്റെ മൂല്യം സമൂഹത്തിന് പകര്‍ന്ന് നല്‍കിയ സൂക്ഷ്മ ജീവിതമാണ് നയിച്ചത്. സഅദിയ്യ ഈവിധം വളര്‍ന്ന് പന്തലിക്കാന്‍ ഇരുവരുടെയും ത്യാഗം വലിയ ഫലം ചെയ്തിട്ടുണ്ട്. ഇവരുടെ ജീവിതം സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ കൂടുതല്‍ വേദികള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കാന്തപുരം പറഞ്ഞു.
സഅദിയ്യ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവത്തിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ആമുഖ പ്രസംഗം നടത്തി. ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാഥിതിയായിരുന്നു.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, പോരോട് അബ്ദുറഹ് മാന്‍ സഖാഫി, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, അബ്ദുലതീഫ് സഅദ് പഴശ്ശി അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സി എല്‍ ഹമീദ് ചെമ്മനാട് പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ് മാന്‍ മുസ് ലിയാര്‍ പരിയാരം, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുല്‍ ഹകീം സഅദി, അബ്ദുല്ലക്കുട്ടി ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃകരിപ്പൂര്‍, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ കരിവള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ശാഫി ഹാജി കൂഴൂര്‍, എം ടി പി അബ്ദുറഹ് മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, അഹമ്മദലി ബണ്ടിച്ചാല്‍, റസാഖ് ഹാജി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
നേരത്തെ സ്വാഗതം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തി. മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരും ഖത്മുല്‍ ഖുര്‍ആന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരിയും, ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് കണ്ണവം തങ്ങളും മുഹ്‌യദ്ദീന്‍ മാല ആലാപത്തിന് ശുക്കൂര്‍ ഇര്‍ഫാനി നേതൃത്വം നല്‍കി.
0 Comments