കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ജില്ല പിന്നോക്കാവസ്ഥയില്‍ തുടരുകയാണ്. കാസര്‍കോട് പാക്കേജ് ഉദ്യോഗതലങ്ങളില്‍ മാത്രമുള്ള ഏതാനും പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് കുറെക്കൂടി ജനകീയമാക്കി അടിസ്ഥാന ആവശ്യങ്ങള്‍ഉള്‍പ്പെടുത്തി സമഗ്രമാക്കണമെന്ന് പള്ളങ്കോട് ആവശ്യപ്പെട്ടു.
ജില്ലയില്‍ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജമാക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമാണ്. പ്രവാസ ലോകത്ത് ധാരാളം പേര്‍ ജോലി ചെയ്യുന്ന ഒരു ജില്ല എന്ന നിലയില്‍ ഗള്‍ഫ് ജോലി സാധ്യതയുള്ള പരിശീലന സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിക്കണം.
ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തോടെ എത്രയും പെട്ടെന്ന് പൂര്‍ണ സജ്ജമാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം.
കൂടുതല്‍ കടല്‍തീരമുള്ള ജില്ല എന്ന നിലയില്‍ ഈ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പദ്ധതി വേണം. കര്‍ണാടക അതിര്‍ത്തിയില്‍ താമിക്കുന്നവര്‍ ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരത്തിനുള്ള പദ്ധതി കാണുകയും വേണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ ഉദ്യോഗസ്തരെ പരമാവധി ഇവിടെ നിലനിര്‍ത്തുക, ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റോ പി എസ് സി നിയമത്തില്‍ ഭേദഗതി വരുത്തി ജില്ലയിലുള്ളവര്‍ക്കു മാത്രമായി മത്സര പരീക്ഷകളോ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സുന്നി സംഘടനകളെ പ്രതിനിധീകരിച്ച് കേരള മുസ്ലിംജമാഅത്ത് സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍, എസ് വൈ എസ് ജില്ല നേതാക്കളായ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ എന്നിവരും സംബന്ധിച്ചു.
0 Comments