പുന സംഘനാ ഭാഗമായി കാസർകോട് സോണിലെ 42 യൂണിറ്റ് കേന്ദ്രങ്ങളിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) നടത്തുന്ന യൂത്ത് കൗൺസിലുകളുടെ സോൺതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കേണ്ടത് വോട്ട് ചെയ്ത ജനങ്ങളാണ്. തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാൻ അവർ തയ്യാറാകണം. ജന ശബ്ദം ഉയർന്നു നിൽക്കുന്നിടത്ത് ജനപ്രതിനിധികൾക്ക് നിഷ്ക്രിയരാകാൻ കഴിയില്ല. ഗ്രാമ സഭകൾ സാധാരണക്കാരന്റെ പാർലിമെന്റായി മാറണം.
എസ് വൈ എസ് കാസർകോട് സോൺ പ്രസിഡന്റ് സയ്യിദ് അബ്ദുൽ കരീം ഹാദി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ബശീർ പുളിക്കൂർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുളിക്കൂർ മഹല്ല് ഖബർ സ്ഥാനിൽ കൂട്ട സിയാറത്തിനു ശേഷം അബ്ദുൽ ഖാദിർ പുളിക്കൂർ പതാക ഉയർത്തി. പി എസ് ഇബ്രാഹീം ഫൈസി പുളിക്കൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സോൺ ജനറൽ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് , മുനീർ സഅദി ഉളിയത്തടുക്ക വിഷയാവതരണം നടത്തി. സാജിദ് കൊറ്റുമ്പ പുറിട്ടേണിംഗ് ഓഫീസറായിരുന്നു. രേഖാ കൈമാറ്റത്തിനു ഹസൈനാർ ഗോവയും പി എം താജുദ്ദീനും നേതൃത്വം നൽകി. പുതിയ ഭാരവാഹികൾക്ക് അബ്ദുല്ലയും അബൂബക്കർ പുളിക്കൂറും ലത്തീഫ് പള്ളവും ചേർന്ന് പതാക കൈമാറി.
വാർഡ് മെമ്പർ സി എം ബഷീറിന് എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ് ബദുശാ ഹാദി സഖാഫി ഉപഹാരം നൽകി. ജാഫർ സഖാഫി മധൂർ, മുനീർ എർമാളം, ആസിഫ് ആലമ്പാടി, അലി സഖാഫി ചെട്ടുംകുഴി, മുഹമ്മദ് തായൽ വളപ്പ്, സിറാജ് പുളിക്കൂർ, മുർശിദ് പുളിക്കൂർ അനുമോദന പ്രസംഗം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി പി എ ഇബ്രാഹീം തായൽ വളപ്പ് സ്വാഗതവും അമീർ പെരിയടുക്ക നന്ദിയും പറഞ്ഞു.
സമസ്തയുടെയും പ്രസ്ഥാനത്തിന്റെയും ചരിത്ര പ്രദർശനം ശ്രദ്ധേയമായി.
ജനുവരി 15 നകം എല്ലാ യൂണിറ്റുകളിലും നടക്കുന്ന യൂത്ത് കൗൺസിലുകളിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികൾ ചുമതലയേൽക്കും. ധാർമിക യൗവനത്തിന്റെ സമര മുഖം എന്ന വിഷയത്തിൽ ക്ലാസ്സുകളും സംഘടനാ റിപ്പോർട്ടിൻമേൽ ചർച്ചയും നടക്കും.
ജനുവരി 15 നകം എല്ലാ യൂണിറ്റുകളിലും നടക്കുന്ന യൂത്ത് കൗൺസിലുകളിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികൾ ചുമതലയേൽക്കും. ധാർമിക യൗവനത്തിന്റെ സമര മുഖം എന്ന വിഷയത്തിൽ ക്ലാസ്സുകളും സംഘടനാ റിപ്പോർട്ടിൻമേൽ ചർച്ചയും നടക്കും.
0 Comments