NEWS UPDATE

6/recent/ticker-posts

വാട്‌സ് ആപ്പിലൂടെയുള്ള തട്ടിപ്പുകളിൽ വഞ്ചിതരാവരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്

വാട്‌സ് ആപ്പിലൂടെയുള്ള വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകളിൽ വഞ്ചിതരാവരുതെന്ന മുന്നറിയി പ്പുമായി കേരളാ പോലീസ്. കോവിഡ് കാരണം ജോലി നഷ്ടമായവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകളിൽ ചെന്ന് പെടുന്നത്.[www.malabarflash.com]

വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള ജോലി വാഗ്ദാനവുമായാണ് വാട്‌സ് ആപ്പ് മുഖേന സന്ദേശങ്ങളെത്തുക. സന്ദേശത്തിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആവുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്‌സ് ആപ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം.

ഇത്തരം മെസേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയില്‍ ആയിരിക്കില്ല. കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം മെസേജുകള്‍ വരുന്നതെന്നും മനസിലാക്കാന്‍ കഴിയണം. 

പല കമ്പനികളുടെയും പേരിലായിരിക്കും മെസേജ് വരുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക. ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Post a Comment

0 Comments