NEWS UPDATE

6/recent/ticker-posts

ഏറ്റവും വിലകുറഞ്ഞ ഇലക്ട്രോണിക് എസ്.യു.വിയുമായി കിയ മോട്ടോർസ്

കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് എത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സെല്‍റ്റോസ് ഇ വി ആദ്യം എത്തുക ചൈനീസ് വിപണിയിലായിരിക്കുമെന്നും വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായും മുമ്പ് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ഇപ്പോഴിതാ 2021 ഏപ്രില്‍ മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കിയ മോട്ടോഴ്‌സില്‍നിന്ന് വിപണിയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയായിരിക്കും സെല്‍റ്റോസ്.

Post a Comment

0 Comments