NEWS UPDATE

6/recent/ticker-posts

കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു

ബേക്കല്‍: കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ മുന്‍ പ്രവാസി ശാഫി (62) ആണ് മരിച്ചത്.[www.malabarflash.com]


ചിത്താരിയിലെ സിമന്റു കടയില്‍ ജീവനക്കാരനായിരുന്നു ശാഫി. വ്യാഴാഴ്ച ജോലി കഴിഞ്ഞ് തന്റെ ഇരുചക്ര വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് പോകുമ്പോള്‍ വൈകിട്ട് ആറു മണിയോടെ ചേറ്റുകുണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബസ് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.

തെക്കുപുറത്തെ അബ്ദുല്ല നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കള്‍: നാസര്‍ (ദുബൈ), ഫൗസിയ, ഫാരിസ, ഫംസീന, ഫമിത. മരുമക്കള്‍: ആബിദ (പള്ളിക്കര), അബ്ദുല്ല (മൂന്നാം കടവ്), മുഹമ്മദ് കുഞ്ഞി (കട്ടക്കാല്‍), നിസാര്‍ (കാസര്‍കോട് ചൂരി).

ബേക്കല്‍ പോലീസ് എത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments