ജസ്‌നയുടെ മൃതദേഹം നീലേശ്വരം ഓര്‍ച്ച പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോലിസ് സ്ഥലെത്തെത്തി പരിശോധന നടത്തി.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജസ്‌ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്.
ബുധനാഴ്ച പകല്‍ പന്ത്രണ്ട് മണിവരെ സര്‍വകലാശാലയില്‍ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലിസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അറക്കതാഴത്ത് വീട്ടില്‍ ബേബി ജോസഫിന്റെയും റോസ്ലിയുടെയും മകളാണ് ജസ്‌ന. ഭര്‍ത്താവ് ശരത് മാത്യു കൊറോണയെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.
0 Comments