തെരുവത്ത് 22-ാം വാര്‍ഡിലെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റും സി.പി.എം പ്രവര്‍ത്തകനുമാണ് അഫ്സല്‍ഖാന്‍. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പള്ളിക്കാല്‍ എം .ഐ.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് അഫ്സല്‍ഖാന്‍ കുഴഞ്ഞു വീണത്. ഉടന്‍തന്നെ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബിന്റെ ജനറല്‍ സെക്രട്ടറിയായും ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: തൈ്വബ. മക്കള്‍: അയ്ഫന്‍ ഖാന്‍, ആസാദ് ഖാന്‍, ആഹിദ ഖാന്‍.
0 Comments