ആഹ്ലാദ പ്രകടനം കടന്നുപോവുന്നതിനിടെ പ്രകോപനമേതുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്കു നേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പരിക്കേറ്റ 18ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സീനത്ത് ബഷീര്‍ ഉള്‍പ്പടെ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴിയൂര്‍ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി നസീമയുടെ വീട് ലീഗ് പ്രവര്‍ത്തകരായ അക്രമി സംഘം രാവിലെ അടിച്ചു തകര്‍ത്തിരുന്നു. വൈകുന്നേരം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനു നേരെ അക്രമികള്‍ നടത്തിയ കല്ലേറിലും ധാരാളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കു പറ്റി ആശുപത്രികളില്‍ കഴിയുന്നവരെ ജില്ലാ പ്രസിഡന്റ് മുസ്തഫപാലേരി, സെക്രട്ടറി അബ്ദുല്‍ ജലീല്‍ സഖാഫി, ഇസ്മാഈല്‍ കമ്മന, നിസാം പുത്തുര്‍, ശംസീര്‍ ചോമ്പാല സന്ദര്‍ശിച്ചു.
എസ്ഡിപിഐയുടെ മിന്നുന്ന വിജയത്തില്‍ വിറളി പൂണ്ട ലീഗ് നേതൃത്വം പ്രവര്‍ത്തകരെ കയറൂരിവിട്ടിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. അക്രമികളെ ജനകീയമായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
0 Comments