യു ഡി എഫ് ബൂത്ത് ഏജന്റ് അശ്റഫ് (37), അബ്ദുര്‍ റഹ് മാന്‍ (32), അസീം (20), അസ്ഹര്‍ (20), അജ്മല്‍ (23), അനീസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കള്ളവോട്ട് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ യു ഡി എഫ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. അക്രമം തടയാനെത്തിയവരെയും ആക്രമിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കീഴൂരിലെ 21 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബി ജെ പി പ്രവര്‍ത്തകനെ തടഞ്ഞുവെന്നാരോപിച്ച് ചെറിയ വാക്കുതര്‍ക്കം നടന്നിരുന്നു. സ്ഥലത്ത് ഏതാനും പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ യു ഡി എഫ് - ബി ജെ പി പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു. വിവരമറിഞ്ഞ് മേല്‍പറമ്പ സി ഐ ബെന്നിലാലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തി സംഘര്‍ഷം ഒഴിവാകുകയായിരുന്നു.
വൈകീട്ട് നാലുമണിയോടെ കീഴൂരിലെ 20ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ബി ജെ പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കള്ളവോട്ട് ചെയ്യാനെത്തി എന്നാരോപിച്ചായിരുന്നു തടഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുടലെടുക്കുകയായിരുന്നു. ഈ സമയത്ത് സ്ത്രീകളടക്കം നിരവധി പേര്‍ വോട്ട് ചെയ്യാനായി ക്യൂവിലുണ്ടായിരുന്നു. വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തതോടെ പലരും വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു.
കല്ല്യോട്ടും, പെരിയയിലും മൂലക്കണ്ടത്തും സി പി എം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. വാഹനങ്ങള്‍ തകര്‍ത്തു. സ്ഥാനാര്‍ത്ഥികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്. കല്യോട്ട് നടന്ന അക്രമത്തില്‍ സിപിഎം എരിയാകമ്മറ്റിയംഗവും മുന്‍ പഞ്ചായത്തുപ്രസിഡന്റും വാര്‍ഡ് 16 ലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി കൃഷ്ണന്‍(67), സിപിഎം എരിയാകമ്മറ്റിയംഗം ജ്യോതിബസു (46) , ബിജുവര്‍ഗീസ്(45 ), എന്നിവരെ കല്ല്യോട്ട് ടൗണില്‍ വെച്ച് സംഘടിച്ചെത്തിയകോണ്‍ഗ്രസുകാര്‍ അക്രമിച്ചത്.
വൈീകിട്ട്ആറുമണിയോടെയായിരുന്നു അക്രമം. സാരമായി പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ല്യോട്ട് നാല് അഞ്ച് വാര്‍ഡുകളില്‍ രാവിലെ മുതല്‍ യുഡിഎഫുകാര്‍ ബോധപുര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി എല്‍ഡിഎഫ് വോട്ടുകള്‍ തടയാന്‍ശ്രമിച്ചതായി സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു . വൈകിട്ട് അഞ്ചാം വാര്‍ഡിലെ ബുത്തില്‍ സ്ഥലത്തില്ലാത്തവരുടെ വോട്ടുകള്‍ സംഘടിതമായി കള്ളവോട്ടുചെയ്യാനുള്ള നീക്കം എല്‍ഡിഎഫ് എജന്റ് കയ്യോടെ പിടികൂടിയതോടെ യുഡിഎഫുകാര്‍ വധഭിഷണി മുഴക്കിയത് സംഘര്‍ഷത്തിനടയാക്കിയെന്ന് സി പി എം ആരോപിച്ചു.
എല്‍ഡിഎഫ് എജന്റ്മാരെ ബൂത്തില്‍ തടഞ്ഞുവെച്ചതായുള്ള വിവരമറിഞ്ഞ് പി കൃഷ്ണനും സിപിഎം എരിയാകമ്മറ്റിയംഗം ജ്യോതി ബസുവും ബിജുവും കാറില്‍ ഇവിടെ എത്തിയപ്പോഴാണ് അക്രമണമുണ്ടായത്.ഇവര്‍ സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. യുഡിഎഫുകാര്‍ തടഞ്ഞുവെച്ച എല്‍ഡിഎഫ് എജന്റുമാരെ സുരക്ഷിതമായി വിട്ടിലെത്തിക്കാനാണ് ഇവര്‍ കാറുമായി എത്തിയത്. കൂടുതല്‍ പോലീസെത്തി അക്രമികളെ വിരട്ടിയോടിച്ചശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം പുല്ലൂര്‍ പെരിയ പഞ്ചായത്ത് എഴാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ അമ്പലത്തറയില്‍ സ്‌ക്കൂളിലെ റൂമില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശശിധരനെ പെരിയയിലും വെച്ചും അക്രമത്തിന് ഇരയായി .ഇവരുവരെയും മാവുങ്കാല്‍ സഞ്ജീവിനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് എല്‍ഡിഎഫ് ബൂത്ത്എജന്റിനെ അക്രമിച്ച കോണ്‍ഗ്രസ് സംഘം കാര്‍ തകര്‍ത്തു. അജാനുര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ എജന്റായി പ്രവര്‍ത്തിച്ച മുന്‍ ഗ്രാമപഞ്ചായത്തംഗം തക്ഷശില മാധവന്‍ മാസ്റ്ററുടെ (63) കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമണം.
വോട്ടിംഗ്എജന്റിന്റെ നടപടികള്‍ പുര്‍ത്തിയാക്കി ആറരയോടെ മൂലക്കണ്ടം കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് കെഎല്‍ 60 4605 കാറില്‍ വീട്ടിലേക്ക് മടങ്ങവെ മൂലക്കണ്ടം കോളനിക്കടുത്ത് വെച്ചായിരുന്നുഅക്രമണം കാറില്‍ നിന്ന് വലിച്ചിറക്കി അക്രമിച്ചതിനുശേഷം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പോലീസ് എത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി സുകുമാരൻ പൂച്ചക്കാടിനെയും, വാർഡ് സ്ഥാനാർത്ഥി കിഞ്ചുഷ ഭാസ്ക്കരനെയും സി.പി.എം പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതായും പരാതി. വെളുത്തോളി ബേക്കൽ ഇന്റർനാഷണൽ സ്ക്കൂളിലെ ബൂത്തിൽ സ്ഥാനാർഥികളും ചീഫ് ഏജൻറ് സത്യൻ പൂച്ചക്കാടും സന്ദർശിച്ചപ്പോൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു എന്നു പറഞ്ഞാണ് അക്രമിക്കാൻ ശ്രമിച്ചത്.
ഇവർ സഞ്ചരിച്ച ആൾട്ടോ കാർ കരിങ്കൽ ചീളു കൊണ്ട് വരഞ്ഞ് വികൃതിയാക്കിയിട്ടുണ്ട്. കാർ ഡ്രൈവർ സുനിലിനെയാണ് ഫോട്ടോ എടുത്തതിന്റെ പേരിൽ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോഴാണ് 50 ലധികം വരുന്ന പ്രവർത്തകർ നേതാക്കളെ അടിക്കാൻ ശ്രമിച്ചത്. വാർഡ് സ്ഥാനാർഥി കിഞ്ചു ഷയെ വളരെ മോശമായ രീതിയിൽ തെറി വിളിച്ച് വനിതാ പ്രവർത്തകർ അടക്കമുള്ളവർ പരസ്യമായി അപമാനിച്ചതായും പരാതിയുണ്ട്.
ബേക്കൽ എസ്.ഐ.യും ഡി വൈ എസ്. പിയും എത്തി പ്രവർത്തകരെ വിരട്ടി ഓടിക്കുകയാരിന്നു.
ഏഴാം വാർഡ് സ്ഥാനാർത്ഥി കൃഷ്ണകുമാറിനെയാണ് ഒരു സംഘം വളഞ്ഞുവച്ച് മർദ്ദിച്ചത്. ഈ വിവരമറിഞ്ഞെത്തിയ പോലീസിനു നേരെയാണ് അക്രമമുണ്ടായത്.പോലീസുകാർക്കും പരുക്കേറ്റു. അമ്പലത്തറ ഇൻസ്പെക്ടർ ദാമോദരന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിനു നേരെയാണ് സോഡ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞത്. ഇൻസ്പെക്ടർ ദാമോദരൻ, സിവിൽ പോലീസ് ഓഫീസർമാരായ രജ്ഞിത്ത്, രാജേഷ് എന്നിവർക്കു പരക്കേറ്റു. അതിനിടെ യു. ഡി. എഫ് ബൂത്ത് ഏജൻറ് അസൈനാറിനെ ഒരു സംഘം ശുചിമുറിയിൽ പൂട്ടിയിട്ടു. മറ്റൊരു ഏജൻറ് മുനീറിനെയും മർദ്ദിച്ചതായും പരാതിയുണ്ട്.
0 Comments