NEWS UPDATE

6/recent/ticker-posts

തദ്ദേശതെരഞ്ഞെടുപ്പ് ; പ്ര​ശ്‌​നബാ​ധി​ത മേ​ഖ​ല ബൂ​ത്തു​ക​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ അ​​​തീ​​​വ പ്ര​​​ശ്‌​​​ന​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ബൂ​​​ത്തു​​​ക​​​ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്താ​​​ന്‍ വീ​​​ഡി​​​യോ കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​റ്റു ബൂ​​​ത്തു​​​ക​​​ളി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്വ​​​ന്തം ചെ​​​ല​​​വി​​​ല്‍ കാ​​​മ​​​റ സ്ഥാ​​​പി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​ച്ചു.[www.malabarflash.com]


പ്ര​​​ശ്‌​​​ന ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​സേ​​​ന​​​യെ ഉ​​​ള്‍​പ്പെ​​​ടെ വി​​​ന്യ​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ 70ഓ​​​ളം ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.  

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ പ്ര​​​ശ്‌​​​ന​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ല്‍ വീ​​​ഡി​​​യോ കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Post a Comment

0 Comments