NEWS UPDATE

6/recent/ticker-posts

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ജനുവരിയിൽ വിപണിയിലെത്തും

2021 ജനുവരിയിൽ എം‌ജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എസ്‌യുവി ശ്രേണിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച മോഡലുകളിൽ ഒന്നാണ് എംജി ഹെക്‌ടർ.[www.malabarflash.com]

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഒരു മിഡ്‌ലൈഫ് പരിഷ്ക്കരണം സമ്മാനിക്കാൻ ഒരുങ്ങുകയാണ് എംജി. പുതുക്കിയ മോഡലിന്റെ പ്രധാന മാറ്റം ഒരു പുതിയ ഗ്രില്ലായിരിക്കും. അതോടൊപ്പം 18 ഇഞ്ച് വലിയ അലോയ് വീലുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഇത് ഹെക്ടറിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കും.

അകത്തളത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഡ്യുവൽ-ടോൺ ഇന്റീരിയർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 3-വരി എം‌ജി ഹെക്ടർ പ്ലസിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത്. കൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ ഉൾപ്പെടെ ചില പുതിയ സവിശേഷതകളും കമ്പനി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുകളിൽ മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല. ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്കായി 6 സ്പീഡ് മാനുവൽ ഉൾപ്പെടും.

മറുവശത്ത് 1.5 ലിറ്റർ പെട്രോൾ മോഡലിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപയിലാണ് എംജി ഹെക്ടർ അവതരിപ്പിച്ചത്. പിന്നീട് പല ഘട്ടങ്ങളായി എസ്‌യുവിയുടെ വില ഉയർന്ന് നിലവിൽ 12.83 ലക്ഷം രൂപ മുതൽ 18.08 ലക്ഷം രൂപ വരെയായി. എന്നാൽ പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതോടെ 2021-ൽ ഒരു ചെറിയ വില വർധനവിന് കൂടി സാധ്യതയുണ്ട്.

Post a Comment

0 Comments