NEWS UPDATE

6/recent/ticker-posts

തോല്‍ക്കുമ്പോള്‍ എതിരാളികളെ കായികമായി നേരിടുന്നത് ലീഗിന്റെ രീതി: കെ ടി ജലീല്‍

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ആളുകളെ കായികമായി ആക്രമിക്കുന്നത് ലീഗിന്റെ രീതിയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

കാഞ്ഞങ്ങാട് മേഖലയില്‍ ലീഗിനേറ്റ കനത്ത പരാജയമാണ് ഔഫിന്റെ കൊലക്ക് കാരണം. കാസര്‍കോട് ജില്ലയിൽ ലീഗിന്റെ അക്രമ രാഷ്ട്രീം കുറേ കലമായുണ്ട്. പല പാര്‍ട്ടിക്കാരും ഇവിടെ ലീഗ് ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ അവസാന ഇരയാണ് ഔഫ്.

ഔഫിനോട് ശത്രുതയുണ്ടാകാന്‍ രണ്ട് കാരണങ്ങളാണ് ലീഗിനുള്ളത്. ഒന്ന് രാഷ്ട്രീയം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് കുത്തകയാക്കിവെച്ചിരുന്ന രണ്ട് വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഔഫ് അടക്കമുള്ളവരുടെ പ്രവര്‍ത്തനം കാരണമായി. രണ്ടാമത്തെ കാരണം മതപരമാണ്. ഔഫ് കാന്തപുരം എ പി അബബൂക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സംഘടനയുടെ ഭാഗമാണെന്നതാണ്. ആലംപാടി ഉസ്താദിന്റെ പേരക്കുട്ടിയാണ് ഔഫ്. ലീഗിന്റെ ശത്രുതക്ക് ഇതെല്ലാം കാരണങ്ങളാണ്.

ഔഫിന്റെ കൊലപതാകം അന്ത്യത്തം അപലപനീയമാണ്.വളരെ ചെറിയ ഒരു വീട്ടില്‍, കുടംബത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്ത് കഴിയുന്ന ഒരു സാധാരണ വ്യക്തിയായിരുന്ന ഔഫ്. ആ കുടുംബത്തെയാണ് ലീഗ് അനാധരാക്കിത്. എന്നാല്‍ ആ കുടുംബം അനാധമാകില്ല. പാര്‍ട്ടിയും ബന്ധപ്പെട്ടവരും സംരക്ഷണം ഒരുക്കും. 

ഇത് രാഷ്ട്രീയ കൊലപതകമാണ്. എതിരാളികളെ വകവരുത്തി അധീനപ്പെടുത്തുക എന്ന തന്ത്രമാണ് ലീഗ് കാലങ്ങളായി സ്വീകരിക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments