കണ്ണൂർ: കണ്ണൂർ തോട്ടട ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാഥികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കടലായി വട്ടക്കുളം ഫാത്തിമാസിൽ ഷംസുദ്ദീന്റെ മകൻ ഷർഫാസിൽ (16), വട്ടക്കുളം ശിവജി നഗറിലെ ബൈത്തുൽ മൻസിലിൽ ബഷീറിന്റെ മകൻ മുഹമ്മദ് റിനാദ് (14) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.[www.malabarflash.com] പുഴവെള്ളം കടലിലേക്ക് ഒഴുക്കാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അഴി മുറിച്ചിരുന്നു. അഴി മുറിച്ച ഭാഗത്ത് ഇറങ്ങിയ കുട്ടികൾ ഒഴുകി കടലിലേക്ക് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
0 Comments