NEWS UPDATE

6/recent/ticker-posts

മക്കളെ റോഡിലുപേക്ഷിച്ച് മാതാവ് കാമുകനൊപ്പം കടന്നു; ഇരുവരും അറസ്റ്റിൽ

പത്തനംതിട്ട: ഒൻപതും പതിമൂന്നും വയസുള്ള ആൺകുട്ടികളെ റോഡിലുപേക്ഷിച്ചിട്ട് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീന(38) യാണ് അറസ്റ്റിലായത്. മക്കളെ മലയാലപ്പുഴയിലുള്ള ബന്ധുവീടിന് സമീപം റോഡിലുപേക്ഷിച്ചിട്ട് കാമുകനായ രതീഷിനൊപ്പം ഡിസംബർ 14-നാണ് ബീന നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


ചെന്നൈ, രാമേശ്വരം, തേനി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാർഡ് മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.

ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര സബ്ജയിലിലുമാണ്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട ഡിവൈ.എസ്.പി. കെ.സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ എസ്.എച്ച്.ഒ. ജി.സുനിൽ, എസ്.ഐ.മാരായ സുരേഷ്, ജോൺസൺ, എസ്.സി.പി.ഒ. അഭിലാഷ് എന്നിവരും ഉൾപ്പെട്ടിരുന്നു.

Post a Comment

0 Comments