കണ്ണൂർ: ചെറുപുഴ ജോസ്ഗിരിയിൽ യുവാവ് ഇളയമ്മയെ കുത്തിക്കൊലപ്പെടുത്തി. പൊട്ടക്കൽ വീട്ടിൽ റാഹേൽ (75) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ഭർത്താവായ പി.ഡി പൗലോസ് (80), മകൻ ഡേവിഡ് (50) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതിയായ പൊട്ടക്കൽ ബിനോയ് ഒളിവിലാണ്.
രാത്രി 8.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഇയാൾ നേരത്തെ സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
0 Comments