NEWS UPDATE

6/recent/ticker-posts

കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറി​ൽ നിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

കോ​യ​മ്പ​ത്തൂ​ർ: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​ 27.50 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ശേ​ഷം ഉ​പേ​ക്ഷി​ക്ക​​പ്പെ​ട്ട കാ​റി​ൽ​നി​ന്ന്​ ഒ​രു​കോ​ടി​യോ​ളം രൂ​പ ക​ണ്ടെ​ടു​ത്തു. പാ​ല​ക്കാ​ട്​- കോ​യ​മ്പ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച്​ 27.50 ​ ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണി​ത്. ഹ​വാ​ല ഇ​ട​പാ​ടാ​ണ് ഇ​തി​ന്​ പി​ന്നി​ലെ​ന്ന്​ പോലീ​സ്​ സം​ശ​യി​ക്കു​ന്നു.[www.malabarflash.com]


ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബി​സി​ന​സു​കാ​ര​നാ​യ അ​ബ്​​ദു​സ്സ​ലാം (50), ഡ്രൈ​വ​ർ എ. ​ഷം​സു​ദ്ദീ​ൻ (42) എ​ന്നി​വ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. തു​ട​ർ​ന്ന്​ അ​ഞ്ചം​ഗ സം​ഘം കാ​റു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ സം​ഘം കൊ​ണ്ടു​പോ​യ കാ​ർ കോ​യ​മ്പ​ത്തൂ​ർ ശി​രു​വാ​ണി റോ​ഡി​ൽ മാ​തം​പ​ട്ടി​ക്ക്​ സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ്​ പി​ൻ​സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ 90 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​ണ്ടെ​ത്തി​യ​ത്. സ്​​ഥി​ര​മാ​യി കാ​റി​ൽ ഹ​വാ​ല പ​ണം ക​ട​ത്തി​യി​രു​ന്ന​താ​യി​ പോലീ​സ്​ സം​ശ​യി​ക്കു​ന്നു. അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്​ 27.50 ല​ക്ഷം രൂ​പ​യ​ല്ലെ​ന്നും വ​ൻ തു​ക​യാ​യി​രി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ക​വ​ർ​ച്ച ഒ​ത്തു​ക​ളി​യാ​ണെ​ന്നും സം​ശ​യ​മു​ണ്ട്.

അ​ബ്​​ദു​സ്സ​ലാം, ഷം​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്​​അ​ലി എ​ന്നി​വ​രു​ടെ പ​ര​സ്​​പ​ര വി​രു​ദ്ധ മൊ​ഴി​ക​ൾ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ ര​ണ്ട്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രാ​ണ്​ ഇ​വ പോലീ​സി​ന്​ കൈ​മാ​റി​യ​ത്. അ​ബ്​​ദു​സ്സ​ലാ​മി​െൻറ​യും ഷം​സു​ദ്ദീ​െൻറ​യും ഫോ​ണു​ക​ളാ​ണി​തെ​ന്ന്​ പോലീ​സ്​ അ​റി​യി​ച്ചു. ഇ​വ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും.

Post a Comment

0 Comments