സിബിഐ തിരുവനന്തപുരം യൂണിറ്റിലെ എസ്പി നന്ദകുമാരന് നായരും ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണനുമാണ് ചൊവ്വാഴ്ച കല്യോട്ട് എത്തിയത്. സംഭവം നടന്ന കല്യോട്ട്-കൂരാങ്കര റോഡില്‍ വച്ചുതന്നെയായിരുന്നു പുനരാവിഷ്കരണം. അക്രമിസംഘം ഒളിച്ചുനിൽക്കുന്നതും ബൈക്കു തടഞ്ഞ് വെട്ടുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ പുനരാവിഷ്കരിച്ചു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17ന് കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ശരത്ലാലും കൃപേഷും ആക്രമിക്കപ്പെട്ടത്. കൃപേഷ് ഓടിച്ചിരുന്ന ബൈക്കില്‍ ശരത്തിനെ വീട്ടില്‍ കൊണ്ടുവിടുമ്പോഴായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ ജീപ്പിലെത്തിയ ശരത്തിന്റെ സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ് ഇരുവരും വെട്ടേറ്റ് വീണുകിടക്കുന്നത് ആദ്യമായി കണ്ടത്. ഈ ജീപ്പും സിബിഐ സംഘം സ്ഥലത്തെത്തിച്ചിരുന്നു.
മരണാസന്നനായ ശരത്തിനെ ആശുപത്രിയിലെത്തിച്ചതും ഈ ജീപ്പിലായിരുന്നു. അന്ന് ജീപ്പിലുണ്ടായിരുന്ന ശരത്ലാലിന്റെ പിതൃസഹോദരൻ ദാമോദരനിൽനിന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ ഓരോന്നും ഈ പറയുന്ന സമയത്തുതന്നെ നടന്നിരിക്കുമോയെന്ന് ഉറപ്പിക്കുന്നതിനായാണ് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്കരിച്ചതെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ പറഞ്ഞു.
കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ ഓരോന്നും ഈ പറയുന്ന സമയത്തുതന്നെ നടന്നിരിക്കുമോയെന്ന് ഉറപ്പിക്കുന്നതിനായാണ് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്കരിച്ചതെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ പറഞ്ഞു.
‘കൃത്യം നടത്തിയശേഷം പ്രതികൾക്ക് ഈ സമയത്തിനുള്ളിൽ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടാൻ സാധിക്കുമെന്ന് ഇതിൽനിന്നും വ്യക്തമായി. കൃപേഷ് വെട്ടേറ്റ് ഓടിയ വഴി ടവർ ലൊക്കേഷൻ വച്ച് കണ്ടുപിടിച്ചു.’-അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അന്വേഷണസംഘം സംസാരിച്ചു. ഇതിനുശേഷം ഇവർ മടങ്ങി. അടുത്തഘട്ടമായി കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മറ്റുള്ളവരെ ചോദ്യംചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
0 Comments