NEWS UPDATE

6/recent/ticker-posts

പെരിയ ഇരട്ടക്കൊലപാതകം നടന്ന വാർഡ്​ പിടിച്ചെടുത്ത്​ കോൺഗ്രസ്

കാ​സ​ർ​കോ​ട്​: ഇ​ര​ട്ട​ക്കൊ​ല​യു​ടെ നേ​ര​റി​യാ​ൻ സി.​ബി.ഐ എ​ത്തും​മുമ്പേ ജ​ന​ഹി​തം പ​രിശോ​ധി​ക്കപ്പെട്ട പു​ല്ലൂ​ർ പെ​രി​യയിലെ ഫലം സംസ്​ഥാനം ഉറ്റുനോക്കുന്നതായിരുന്നു.[www.malabarflash.com] 

ശരത്​ ലാലിന്റെയും കൃപേഷിന്റെയും രക്​തം വീണ മണ്ണ്​ യു.ഡി.എഫ് തിരിച്ചുപിടിക്കുമോ അതോ ഇടതുപക്ഷം നിലനിർത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്​. ​ഇരുവരും കൊല്ലപ്പെട്ട പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട്​ വാർഡിൽ കോൺഗ്രസിന്റെ ആർ. രതീഷ്​ 355 വോട്ടിന്​ വിജയിച്ചു.

കഴിഞ്ഞ തവണ കോൺഗ്രസ്​ ശക്​തി കേന്ദ്രമായ ക​​ല്യോ​ട്ട്​ വാ​ർ​ഡ്​ സ്വതന്ത്ര സ്​ഥാനാർഥിയിലൂടെ എൽ.ഡി.എഫ്​ പിടിച്ചെടുക്കുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ്​ അ​തേ വാ​ർ​ഡി​ൽ രണ്ട്​ ചെ​റു​പ്പ​ക്കാ​ർ വെട്ടേറ്റുവീ​ണ​ത്. അ​തി​ൽ കേ​ര​ള​മാ​കെ ഞെ​ട്ടി. ശ​ര​ത്​​ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട വാ​ർ​ഡി​ൽ​ കൃ​പേ​ഷ്​ -ശ​ര​ത്​​ലാ​ൽ ര​ക്​​ത​സാ​ക്ഷി സ്​​മാ​ര​കം ഉയർന്ന്​ വന്നിരുന്നു.

Post a Comment

0 Comments