NEWS UPDATE

6/recent/ticker-posts

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

വയനാട്: വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വാകേരി മടൂര്‍ വീട്ടില്‍ കരുണാകരന്‍(48) ആണ് മരിച്ചത്.[www.malabarflash.com]


ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ സജ്ജീകരിച്ച തിരഞ്ഞെടുപ്പ് സ്‌ട്രോങ് റൂമിന്റെ സുരക്ഷാജോലി നോക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകീട്ടോടെ മരിച്ചു. ഭാര്യ: സുനിത. മകള്‍ കീര്‍ത്തന.

Post a Comment

0 Comments