തിരുവനന്തപുരം: ബാധ ഒഴിപ്പിക്കുന്ന പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയും സഹായിയും പോലീസ് പിടിയിൽ. അലത്തറ സ്വദേശി ഷിജു ലാൽ, സഹായി സുരേന്ദ്രൻ എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യുവതി അലത്തറ ക്ഷേത്രത്തിലെ പൂജാരിയുടെ സഹായം തേടിയത്. പൂജയുടെ ഭാഗമെന്ന രീതിയിൽ പൂജാരി ഇവരെ സഹായിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. തുടർന്ന് സഹായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
0 Comments