കുമ്പള: രോഗം കാരണം മരണപ്പെട്ട സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി കൊടിയമ്മ ജാഫര്‍ സ്വാദിഖിന്റെ മൂന്ന് മക്കളെ സഅദിയ്യ ഏറ്റെടുത്തു.[www.malabarflash.com]
അവരുടെ പ്രിയപ്പെട്ട പിതാവിനെ അന്നവും വിദ്യാഭ്യാസവും നല്‍കി സംരക്ഷിച്ച അതേ അനാഥാലയത്തിലേക്ക് ജാഫര്‍ സ്വാദിഖിന്റെ മക്കളെ ഇരുകൈയ്യും നീട്ടി സഅദിയ്യ അനാഥാലയത്തിന്റെ സാരഥികള്‍ സ്വീകരിക്കുമ്പോള്‍ പ്രിയപ്പെട്ട പിതാവിനെ സംരക്ഷിച്ച് സഅദിയ്യയുടെ തണലില്‍ 6 വയസ്സുള്ള മുഹമ്മദ് അസ്‌ലാനും 2 വയസ്സുള്ള ഇരട്ടകളായ റനാന, റാനിയ എന്നിവര്‍ സനാഥരാണ്.
സഅദിയ്യ സെക്രട്ടറിയും ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഓര്‍ഫനേജ് മാനേജര്‍ ഷറഫുദ്ദീന്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍, ഫാസില്‍ സഅദി, ശിഹാബ് പരപ്പ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രത്യേക സാമ്പത്തിക സഹായം കുടംബത്തിന് കൈമാറി.
0 Comments