തിരുവനന്തപുരം: ബാര്‍ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. വിജിലൻസ് അന്വേഷണം നടത്താൻ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ അനുമതി നൽകി. കെ.എം ഷാജി എംഎൽഎയ്ക്കെതിരെയും അവന്വേഷണത്തിന് അനുമതി നൽകിയിട്ടുണ്ട്.[www.malabarflash.com]
യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയിരുന്നതായി ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം.
ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാൽ ഗവര്‍ണറുടെ അനുമതി ആവശ്യം ഇല്ലെന്നും സ്പീക്കര്‍ അനുമതി നൽകിയാൽ മതിയെന്നും ആഭ്യന്തര വകുപ്പിന് നിയമോപദേശം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് നടപടി.
0 Comments