ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാം വാർഡിൽ യുഡിഎഫിൽ നിന്ന് ജയിച്ച രവികുമാറിനെ ആരുടേയും പിന്തുണ തേടാതെ മത്സരിപ്പിക്കാനും പാർട്ടി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു, മാന്നാർ അബ്ദുൾ ലത്തീഫ്, ജോൺ കെ മാത്യൂ, സിരി സത്യദേവ്, എം ശ്രീകുമാർ, രാധേഷ് കണ്ണന്നൂർ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
നിലവിൽ യുഡിഎഫ്- ആറ്, എൻഡിഎ- ആറ് , എൽഡിഎഫ് - അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡി എഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. എൽഡിഎഫിലും എൻഡിഎയിലും പട്ടികജാതി വനിതകൾ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തീരുമാനം.
0 Comments