NEWS UPDATE

6/recent/ticker-posts

കോലധാരികള്‍ക്ക് ധനസഹായം നല്‍കി ഒദോത്ത് ചൂളിയാര്‍ ക്ഷേത്ര കമ്മിറ്റി

ഉദുമ: ഉദുമ പടിഞ്ഞാറെ തെരു ഒദോത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷം കളിയാട്ടം സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ മുന്‍നിര്‍ത്തി വേണ്ടെന്നു വച്ച് കോലധാരികള്‍ക്കും കളിയാട്ടവുമായി ബന്ധപ്പെട്ട അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കും ക്ഷേത്ര കമ്മിറ്റി ധന സഹായം നല്‍കി.[www.malabarflash.com] 

ക്ഷേത്രത്തില്‍ സംക്രമ ദിവസം നടന്ന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രേശന്മാര്‍ എന്നിവരുടെ സാനിധ്യത്തില്‍ കോലധാരികളായ ധനേഷ് പണിക്കര്‍, കുമാരന്‍ കൊക്കാല്‍, കണ്ണന്‍ കുറുപ്പച്ചന്‍, കലശക്കാരന്‍ അപ്പക്കുഞ്ഞി, കുട്ട്യന്‍ കൊല്ലന്‍ എന്നിവര്‍ ധന സഹായം ഏറ്റുവാങ്ങി

Post a Comment

0 Comments