ഉഡുപ്പിയിൽനിന്ന് ചീമേനിവരെ 115 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ലൈൻ. രണ്ടിടത്ത് 400 കെവി സബ‌്സ‌്റ്റേഷനും സ്ഥാപിക്കും. കർണാടകത്തിലെ നന്ദിപ്പൂരിലെ തെർമൽ പവർ സ്‌റ്റേഷനിൽനിന്നാണ് വൈദ്യുതി എത്തിക്കുന്നത്.
ഉഡുപ്പിയിൽനിന്ന‌് മൈസൂരുവഴി മലപ്പുറം ജില്ലയിലെ അരീക്കോട‌് സബ‌്സ‌്റ്റേഷനിൽ കൊണ്ടുവന്ന് കാസർകോട‌് ജില്ലയുടെ വടക്കേ അറ്റത്തുള്ള മയിലാട്ടി, അമ്പലത്തറ സബ‌്സ‌്റ്റേഷനുകളിൽ എത്തിച്ചാണ് കണ്ണൂർ‐ കാസർകോട‌് ജില്ലകളിൽ വൈദ്യുതി വിതരണം നടത്തുന്നത്. അതിനുപകരം ഉഡുപ്പിയിൽനിന്ന് നേരിട്ട് ചീമേനിയിലെത്തിക്കുന്നതാണ് പുതിയ പദ്ധതി.
115 കിലോമീറ്ററിൽ 50 കിലോമീറ്റർ ലൈനാണ് കേരളത്തിൽ. 15 വർഷമായുള്ള കേരളത്തിന്റെ പ്രയത‌്നമാണ് ഫലപ്രാപ്‌തിയിലെത്തുന്നത്. രണ്ടു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ കേന്ദ്രസർക്കാരാണ് ടെൻഡർ നടപടി പൂർത്തിയാക്കിയത‌്. സ‌്റ്റെർലൈറ്റ‌് എന്ന സ്വകാര്യകമ്പനിക്കാണ‌് ടെൻഡർ ഉറപ്പിച്ചത‌്.
പവർ ഗ്രിഡ‌് കോർപ്പറേഷൻ ഓഫ‌് ഇന്ത്യയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഉഭയങ്ങൾ നഷ്ടമാകുന്നവർക്ക‌് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും.
0 Comments