NEWS UPDATE

6/recent/ticker-posts

തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര (28) ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈയ്ക്ക് സമീപം നസറെത്‌പേട്ടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

ചൊവ്വാഴ്ച രാത്രി രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍മുറിയിലേക്ക് പോയതാണ്. പ്രതിശ്രുത വരനൊപ്പമാണ് ഹോട്ടലില്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തിയ ചിത്ര കുളിക്കാനായി ബാത്ത്‌റൂമില്‍ പോയതായി ഹേമന്ത് പറഞ്ഞതായി പോലിസ് പറയുന്നു. 

കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തുകയായിരുന്നുവെന്ന് ഹേമന്ത് മൊഴി നല്‍കിയതായി പോലിസ് പറയുന്നു. 

മുല്ലെ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ചിത്ര. ഇവിപി ഫിലിം സിറ്റിയിലായിരുന്നു ഇവരുടെ അവസാന ഷൂട്ടിങ്.

Post a Comment

0 Comments