NEWS UPDATE

6/recent/ticker-posts

പുതിയ മാറ്റങ്ങളോടെ വാട്ട്സ്ആപ്പ്; പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം

അടുത്ത വർഷം ഫെബ്രുവരിയോടെ വാട്ട്സ്ആപ്പ് എത്തുന്നത് പുതിയ മാറ്റങ്ങളോടെ. ഫെബ്രുവരി 8 മുതൽ പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് വാട്ട്സ്ആപ്പില്‍ തുടരാന്‍ സാധിക്കില്ല എന്നതാണ് പ്രധാന പ്രത്യേകത.[www.malabarflash.com]

ഇതിന്‍റെ ഭാഗമായി “accept the new terms to continue using WhatsApp” എന്ന പുതിയ ഗൈഡ് ലൈന്‍ അലെര്‍ട്ടും വാട്ട്സ്ആപ്പ് നടപ്പിലാക്കും. പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് ആപ്പ് ഡിലീറ്റ് ചെയ്യാമെന്നാണ് വാട്ട്സ്ആപ്പിൻറെ പുതിയ നയം. 

കൂടാതെ, ടെലഗ്രാമിലെ പോലെ ആപ്പിന്‍റെ ഉള്ളില്‍ തന്നെ ഒരു ആപ്-ഇന്‍ ബാനറും വാട്ട്സ്ആപ്പ് അവതരിപ്പിക്കും. ടെലഗ്രാമിലെ പുതിയ അപ്ഡേറ്റ് അവരുടെ ചാറ്റ് ബോട്ട് നല്‍കും. അത്തരത്തിലൊന്നാണ് വാട്ട്സ്ആപ്പും പരീക്ഷിക്കുന്നത് എന്നാണ് സൂചന.

ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡില്‍ ബീറ്റ v2.20.206.19 അപ്ഡേറ്റിലും, ഐഒഎസ് ഡിവൈസുകളില്‍ v2.20.206.19 എന്ന ബീറ്റ അപ്ഡേറ്റിലും ലഭ്യമായിരിക്കുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments